അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ആട്ടങ്ങയേറ്

തിരുമാന്ധാംകുന്നിൽ ആട്ടങ്ങയേറ്

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ട എല്ലാ വർഷവും നടത്തിവരാറുള്ള ഒരു ചടങ്ങ് ആണ് ആട്ടങ്ങയേറ്.ആദ്യം എന്താണ് ആട്ടങ്ങ എന്ന് അറിയാം.

ആട്ടങ്ങ പല നിറത്തിലും വ്യത്യസ്ത രൂപത്തിലും കാണുന്നുണ്ട്. വിഷ ഹര ഔഷധമായ ആട്ടങ്ങ പേകുമ്മട്ടി ആട്ടക്കായ് ഇന്ദ്ര വാരുണി എന്നീ പേരുകളിൽ അറിയ പെടുന്നു. പ്രാദേശികമായി വേറേയും പേരുകൾ ഉണ്ട്. ഇത് പ്രധാനമായും പ്രമേഹത്തിനും ഉറക്ക കുറവിനും പുകച്ചിലിനും വിഷത്തിനും പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു. ഇത് വളരെ സൂക്ഷിച്ച് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഉപയോഗി ക്കേണ്ട ഔഷധമാണ്.ആട്ടങ്ങക്ക് കാക്ക തൊണ്ടി, നെയ്യുണ്ണി എന്നീ പേരുകളിലും അറിയപ്പെടുന്നു. അങ്ങാടിപുറം ക്ഷേത്രത്തിൽ ആട്ടങ്ങ ഏറ് എന്നൊരു ചടങ്ങുണ്ട്. ആട്ടങ്ങ ആയുർവേദത്തിൽ കാര്യമായി പ്രദിപാദിച്ചു കാണുന്നില്ല. നാട്ടു ചികിൽസയിലും സിദ്ധ ചികിൽസയിലും കൂടുതലായി ഉപയോഗിച്ചു വരുന്നു.

തിരുമാന്ധാംകുന്നിൽ ആട്ടങ്ങയേറ്
തിരുമാന്ധാംകുന്നിൽ ആട്ടങ്ങയേറ്

വെള്ളരി ചെടിയോട് സാമ്യമുള്ള ഇലയും തണ്ടും മഞ്ഞ പൂവും അൽപം നീണ്ട കായും ഉള്ള വള്ളി ചെടി ആണ് ആട്ടങ്ങയുടേത്. കേരളത്തിൽ നാട്ടുവൈദ്യൻമാർ കഫപിത്ത പ്രധാനമായ വാതരോഗങ്ങൾക്ക് ഉപയോഗിക്കുമ്പോൾ അറബ് നാടുകളിൽ പ്രധാനമായും പ്രമേഹത്തിന് ഉപയോഗിക്കുന്നു. കയ്പ് വളരെ കൂടുതലുള്ള ഒരു ഔഷധമാണ് ഇത്
ആട്ടങ്ങ ഒരുകാലത്ത് നമ്മുടെ ചുറ്റുപാടുകളിലും ധാരാളമായി കണ്ടിരുന്നത് ആണ്. എന്നാൽ ഇപ്പോൾ എവിടെയും കാണാനില്ല. കയ്പ്പ് രുചിയാണിതിന്. ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഉറക്കക്കുറവിന് ഇത് അരച്ച് തലയിൽ തേച്ച് കുളിച്ചാൽ മതി. താളിയേക്കാൾ ഫലം ചെയ്യും. കുഴിനഖത്തിന് ഇതിൽ ദ്വാരം ഉണ്ടാക്കി വിരൽ പൂഴ്ത്തി വെച്ചാൽ പെട്ടെന്ന് മാറും. പ്രത്യേകിച്ചും പ്രമേഹ രോഗികൾക്ക്. താര നിവാരിണിയാണിത്. കറ്റാർ വാഴയുടെ മിക്കവാറും ഉപയോഗങ്ങളും ഇതിനുമുണ്ട് .

ആട്ടങ്ങ – നാട്ടിൻപുറങ്ങളിൽ പേകുമ്മട്ടി ആട്ടക്കയ് എന്നീ പേരുകളിലും സംസ്കൃതത്തിൽ ഇന്ദ്ര വരുണി , ഇന്ദ്രഹ്വ , മൃഗാദനി, ഗവാദനം, ക്ഷുദ്ര ഫല, ഗവാക്ഷി, ചിത്ര ഫല, എന്നീ പേരുകളിലും ഹിന്ദിയിൽ ഇന്ദ്രയൽ എന്നും ഗുജറാത്തിൽ ഇന്ദ്രാവണ ഇന്ദ്രവരണ എന്നും തെലുങ്കിൽ പടസക്കായ് എന്നും ഇംഗ്ലീഷിൽ കൊളോസിന്ത് എന്നും അറിയപെടുന്നു. ശാസ്ത്രനാമം സിട്രിന്ത സ് കൊളോ സിന്തസ് എന്നും കുടുംബം കുക്കർ ബിറ്റോസിയും ആണ്.

ആചാരപ്രൗഢിയിൽ, ആയിരക്കണക്കിന് ഭക്തരെ സാക്ഷികളാക്കി തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ നടത്തുന്ന ഒരു ചടങ്ങ് ആണ് ആട്ടങ്ങയേറ്. ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് അനുഗ്രഹ നിര്‍വൃതി കിട്ടുന്നതാണ്. ചരിത്രം ഉറങ്ങുന്ന മണ്ണിലെ പ്രസിദ്ധമായ ആട്ടങ്ങയേറിന് സാക്ഷികളാകാന്‍ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരുന്ന.കേരളത്തിലെ ക്ഷേത്രങ്ങളിൽ വളരെ അപൂർവമായി മാത്രം കാണാൻ കഴിയുന്ന ഒരു ചടങ്ങ് കൂടി യാണ്.പന്തീരടിപ്പൂജയ്ക്കായി നട അടച്ച ശേഷം ഭക്തർ വടക്കെ നടയിൽ പത്തുനടയ്ക്ക് താഴെയും മുകളിലുമായി രണ്ട്് ചേരികളിലായിനിന്ന് പരസ്പരം ആട്ടങ്ങകൾ എറിഞ്ഞു തുടങ്ങുന്നുത്. ചടങ്ങ് ക്ഷേത്രോത്പത്തിയുമായി നടന്ന യുദ്ധത്തിന്റെ സ്മരണകളുണർത്തി. പൊട്ടിയ ആട്ടങ്ങകൾ വടക്കെ നടയിലും തിരുമുറ്റത്തും ചിതറിക്കിടന്നുതൂ കാണാൻ സാധിക്കും.പന്തീരടിപ്പൂജകഴിഞ്ഞ് നട തുറക്കുമ്പോൾ നാലമ്പലത്തിനുള്ളിലേക്ക് ഭഗവതിയെ ലക്ഷ്യമാക്കി ആട്ടങ്ങകൾ എറിയുന്നതോടെ ചടങ്ങുകൾ സമാപിക്കും.

തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ട ആട്ടങ്ങയേറ്
തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ട ആട്ടങ്ങയേറ്

ആട്ടങ്ങയേറ് ക്ഷേത്രോൽപ്പത്തിയുടെ എെതിഹ്യവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് ആട്ടങ്ങയേറ്. തുലാം മാസം ഒന്നാം തിയ്യതിയും ഈ ചടങ്ങ് നടത്തപ്പെടുന്നു. അതായത്
തുലാത്തിലെ അമാവസിദിനത്തില്‍ ഉച്ചയ്‌ക്കുള്ള പത്തീരടി പൂജയ്‌ക്കു മുന്‍പായി ആട്ടങ്ങയേറ്‌ എന്ന ആചാരം നടത്തിവരുന്നത്.ക്ഷേത്രം വടക്കേ നടയിൽ ഭക്തജനങ്ങൾ ഒതുക്കുകൾക്കു (പത്തുനട) താഴേയും ക്ഷേത്രമുറ്റത്തും പരസ്പരം അഭിമുഖമായി നിന്ന് ആട്ടങ്ങയെറിയുന്നു. പന്തീരടിപ്പൂജക്ക് നട അടക്കുന്നതോടുകൂടി തുടങ്ങുന്ന ചടങ്ങ് പൂജ കഴിഞ്ഞ് നട തുറക്കുന്നതോടെ എല്ലാവരും ഏറ് നാലമ്പലത്തിനകത്തേക്കാക്കും. ഇതോടെ ചടങ്ങു കഴിഞ്ഞു. കെെലാസത്തിൽ പാർവതി പൂജിച്ചിരുന്ന ശിവലിംഗം മഹാദേവൻ മാന്ധാതാവിന് നൽകിയത് തിരിച്ചു വാങ്ങാൻ പാർവതി അയച്ച കാളിയും ഭൂതഗണങ്ങളും, മാന്ധാതാവുമഹർഷിയുടെ ശിഷ്യഗണങ്ങളുമായുണ്ടായ അസ്ത്രയുദ്ധത്തെ അനുസ്മരിക്കുന്ന ചടങ്ങത്രെ ആട്ടങ്ങയേറ്.

ഭദ്രകാളി കുന്നിൻമുകളിലേക്ക് അയച്ചിരുന്ന അസ്ത്രങ്ങളെ മാന്ധാതാവിന്റെ ശിഷ്യഗണങ്ങൾ ആവണപ്പലക കൊണ്ട് തടുക്കുകയും, പരിസരത്തെ വള്ളിപ്പടർപ്പുകളിൽ കായ്ചു നിന്നിരുന്ന കായ്കൾ പറിച്ചെടുത്ത് ഭൂതഗണങ്ങൾക്കു നേരെ എറിയുകയും, കായക്കുള്ളിലെ വിത്തുകൾ അസ്ത്രങ്ങളായി പതിച്ചു എന്നുമാണ് എെതിഹ്യം. ഒടുവിൽ ഭദ്രകാളി വിശ്വരൂപം പൂണ്ട് മല കയറിവന്ന് ശിവലിംഗം കെെക്കലാക്കാൻ ശ്രമിച്ചുവെന്നും, മാന്ധാതാവിന്റെ ഭക്തിയിൽ കരുണ തോന്നിയ പാർവതിപരമേശ്വരൻമാർ പ്രസ്തുത ശിവലിംഗം പിളർന്ന് പ്രത്യക്ഷപ്പെട്ട് മാന്ധാതാവിനേയുംഭദ്രകാളിയേയും അനുഗ്രഹിച്ചു എന്നുമാണ് എെതിഹ്യം.

യുദ്ധം അവസാനിച്ചതിന്റെ സൂചകമായി തുലാമാസത്തിലെ കറുത്തവാവിനും നാമമാത്രമായി ആട്ടങ്ങയേറ് നടത്താറുണ്ട്.
വര്‍ഷം തോറും തിരുമാന്ധാംകുന്നില്‍ ആട്ടങ്ങയേറ് ആചരിക്കുന്നു. ആട്ടങ്ങ എറിയുന്നതും ഏറ് കൊള്ളുന്നതും അനുഗ്രഹമാണെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു.എല്ലാവർഷവും നിലമ്പൂർ കാട്ടിൽ നിന്നാണ് ആട്ടങ്ങകൾ കൊണ്ടു വരാറുള്ളത്. വെള്ളപ്പൊക്കം കാരണം നിലമ്പൂരിൽനിന്ന് വേണ്ടത്ര ആട്ടങ്ങകൾ ലഭ്യമല്ലാത്തതിനാൽ ഭക്തർ ആട്ടങ്ങകൾ പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് ക്ഷേത്രത്തിൽ എത്തിക്കുകയാണ് ഈ അടുത്ത കാലങ്ങളിൽ.വർഷങ്ങളായി നടന്നു വരുന്ന ആചാരങ്ങൾ ഇതിലും നല്ല രീതിയിൽ മുമ്പോട്ടു് പോകട്ടെ എന്ന പ്രാർത്ഥനയോടെ കൂടി എല്ലാവർക്കും ആശംസകൾ നേരുന്നു.

ആനകാഴ്ചകൾക്കു വേണ്ടി…നൂഹൂ…