തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി തൃശ്ശൂർ പൂരവിളംബരം കഴിഞ്ഞു ജനങ്ങൾ പൂരലഹരിയിൽ

thechikottukavu ramachandran pooram vilambaram

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ തിടമ്പേറ്റി തൃശ്ശൂർ പൂരവിളംബരം കഴിഞ്ഞു ജനങ്ങൾ പൂരലഹരിയിൽ

പതിനായിരങ്ങളെ സാക്ഷി നിർത്തി ഈ വർഷത്തെ പൂരവിളമ്പരം അതായത്
തുടര്‍ച്ചയായ ആറാം വര്‍ഷവും നെയ്തലകാവിലമ്മ രാമന്‍റെ ശിരസ്സിലേറ്റി തെക്കേഗോപുരവാതില്‍ തുറന്നു പൂരത്തിനു തുടക്കം കുറിച്ചു.
മണികണ്ഠനാൽത്തറയിൽ നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനിൽ  നിന്നും നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പ് ഏറ്റുവാങ്ങി വടക്കും നാഥക്ഷേത്രത്തിലേക്ക് പ്രവേശിച്ച രാമൻ ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകൾ പൂർത്തിയാക്കി തെക്കേ ഗോപുര നടയിലൂടെ പുറത്തേക്ക് വന്നു. 
കിഴൂട്ട് അനിയൻ മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് പൂരവിളമ്പരം ചടങ്ങുകൾ നടന്നത് .

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ തിടമ്പേറ്റി എഴുന്നെള്ളിയത് കാണാന്‍ പൂര പ്രേമികളും ആനപ്രേമികളുമായി പതിനായിരങ്ങൾ ഒരു പക്ഷെ ഇത്രയും വലിയൊരു ആള്‍ക്കൂം ആദ്യമായാണ് ഷേത്ര പരിസരത്ത് എത്തിയത്. കര്‍ശന സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് രാമനെ ചടങ്ങില്‍ എഴുന്നള്ളിച്ചത്. 
വളരെ കുറച്ച് സമയം മാത്രമാണ് രാമനെ എഴുന്നള്ളിക്കുന്നതിന് അനുമതി ഉണ്ടായിരുന്നത്. പൂരപ്രേമികള്‍ ഏറെ ആവേശത്തോടെയാണ് രാമനെ വരവേറ്റത്. പൂരദിവസം ഘടകപൂരങ്ങള്‍ക്ക് വടക്കുംനാഥനെ വണങ്ങി മടങ്ങാന്‍ തെക്കേഗോപുര നട തുറന്നിടുക എന്നതാണ് ചടങ്ങിന്റെ സവിശേഷത. 

ഇരുനൂറിലേറെ വര്‍ഷങ്ങളായി ആചാരമായി ഒതുങ്ങിയ പൂര വിളമ്പര ഇത്രയേറെ ജനകീയമായ ചടങ്ങാക്കി മാറ്റിയത് രാമൻ കാരണം ആണ്. സത്യത്തിൽ നടതുറക്കൽ സമയത്ത് കുറച്ചു പൂരപ്രേമികളും
കമ്മറ്റിക്കാരും ,മേളക്കാരും മാത്രം അധികം അറിയപ്പെടാതെ നടന്നു വന്നിരുന്ന പൂരവിളമ്പരം രാമചന്ദ്രന്റെ വരവോടു കൂടി ചെറു പൂരത്തിനു തുല്യമായി എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ ചടങ്ങുകൾ.തെക്കേ ഗോപുര നട തള്ളി തുറക്കുന്നതോടെയാണ്
ഇനിയുളള അടുത്ത മുപ്പത്തി ആറു മണിക്കൂര്‍ നീളുന്ന പൂര ചടങ്ങുകൾക്ക് തുടക്കമാകുന്നത്.തീരുന്നില്ല ഇനിയും ഒരുപാട് പൂരവിശേഷങ്ങളിലേക്ക് ഞങ്ങൾ
നിങ്ങളുടെ കൂടെ…
…നൂഹൂ…

ആനപ്രേമികൾ കാത്തിരുന്ന നിമിഷം. കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഒരു ജനതയുടെ ആഘോഷം “തൃശ്ശൂർ പൂരം”, ശക്തൻ തംബുരാൻ നമുക്ക് നൽകിയ പേരും പെരുമയും ഉള്ള പൂരം. ഹൃദയനാഥനായ ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ പാണ്ടിയും പഞ്ചാരിയും കൊട്ടിക്കേറുന്ന മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പൂരം.

ഈ പൂരത്തിന്റെ വളരെ പ്രധാനമായ ഒരു ചടങ്ങാണ് നെയ്തലക്കാവ് ഭഗവതി ഗജവീരന്റെ മുകളിൽ എഴുന്നെള്ളി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരനട തള്ളിത്തുറന്നുകൊണ്ട് പൂരവിളമ്പരം നടത്തുന്നത്. വർഷങ്ങളായി ഈ ചടങ്ങ് ഇങ്ങനെ തുടർന്ന് പോകുന്നു. നാലഞ്ചു വർഷങ്ങൾക്ക് മുൻപുവരെ ഏകദേശം 100 നു അടുത്തുമാത്രം ആളുകൾ പങ്കെടുത്തിരുന്ന ഒരു ചെറിയ ചടങ്ങ്. അങ്ങനെയുള്ള ഈ ചടങ്ങ് ഇന്ന് ദർശിക്കാൻ വന്നത് പതിനായിരങ്ങൾ ആണ്, അതിനു കാരണം ഒരാൾ മാത്രം. പേരാമംഗലം ശ്രീരാമസ്വാമിയുടെയും തെച്ചിക്കോട്ടുകാവിൽ അമ്മയുടെയും അനുഗ്രഹങ്ങൾ കൊണ്ട് ഗജലോകനാഥനായ സാക്ഷാൽ “തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ”.

കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് ചില ദുഷ്പ്പേരുകൾ കേൾപ്പിച്ചെങ്കിലും ഇന്ന് ഇവൻ ലോകത്തുള്ള എല്ലാ ആനപ്രേമികളും നെഞ്ചിലേറ്റിയ രാമരാജാവ്. ഈ വർഷത്തെ പൂര വിളംബരത്തിനു രാമൻ ഉണ്ടാകുമോ എന്ന സംശയത്തിലും വിജയകരമായി രാമന് ഈ ചടങ്ങ് നിർവഹിക്കാൻ കഴിഞ്ഞു. അതിനുവേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതർ, നെയ്തലക്കാവ് ഭരണസമിതി എന്നിവരുടെ പൂർണ്ണ വിജയം തന്നെയാണ് ഇന്ന് നമ്മൾ കണ്ടത്. കൂടാതെ രാമൻ ഇല്ലെങ്കിൽ തങ്ങളുടെ ആനകളും പൂരത്തിന് ഇല്ലെന്നു ഉറച്ച നിലപാടെടുത്ത കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ, രാമന് നൽകിയ പിന്തുണ വളരെ വലുതാണ്. കൂടാതെ രാമനുവേണ്ടി പ്രാർത്ഥിച്ച ആനപ്രേമികൾ. ഇവരുടെ എല്ലാവരുടെയും പരിശ്രമത്തിന്റെ ഭാഗമായി രാമന് ഇന്ന് ഈ ചടങ്ങ് ഭംഗിയായി നടത്താൻ കഴിഞ്ഞു. ഈ അവസരത്തിൽ നമ്മൾ പ്രത്യേകം ഓർക്കേണ്ട ചിലർ ഉണ്ട്, മാധ്യമധർമ്മം എന്ന ധർമ്മം മറന്നുകൊണ്ട് രാമനെ അങ്ങേയറ്റം കപടമായി ചിത്രീകരിച്ച മാധ്യമങ്ങൾ. ഈ കൂട്ടർ നമ്മുടെ നാട്ടിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, അഴിമതികളും ഇത്ര താല്പര്യത്തോടെ എടുക്കാത്തത് എന്താണ്. 6 ചട്ടക്കാരെ ഉൾപ്പെടെ 13 പേരെ കൊന്ന ഒരു കണ്ണിനു കാഴ്ചയില്ലാത്ത കൊലയാളി ആന എന്ന കപട വിശേഷണം മാധ്യമങ്ങൾ വിളിച്ചുകൂവുകയാണ് ഉണ്ടായതു. എന്നാൽ ബഹുമാനപെട്ട കോടതിയുടെയും കളക്ക്റ്ററുടെയും തീരുമാനപ്രകാരം മൂന്നു വിദഗ്ധ ഡോക്റ്ററുമാർ നടത്തിയ പരിശോധനയിൽ ആനയുടെ ഇടത്തു കണ്ണിനു പൂർണ്ണമായും കാഴ്ച്ച ഉണ്ടെന്നും വലത്തേ കണ്ണിനു ഭാഗികമായേ കാഴ്ചക്കുറവ് ഉള്ളെന്നും കണ്ടെത്തുകയുണ്ടായി. കൂടാതെ ആന ചട്ടക്കാരെ ഉപദ്രവിക്കില്ലെന്നും പൂർണമായി അനുസരിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്തു. അങ്ങനെ ആ കള്ളിയും തെളിഞ്ഞു. അതിനു ശേഷം ഇന്ന് രാവിലെ വടക്കുംനാഥ ക്ഷേത്രത്തിൽ പൂരവിളംബര ചടങ്ങിൽ ഇതേ മാധ്യമങ്ങൾ രാമനെ വാഴ്ത്തിപ്പാടുന്ന സ്ഥിതി ആണ് ഉണ്ടായതു.

*അജിൻ വിഷ്ണു*

Author: gajaveeran