തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ (Thechikottukavu Ramachandran) കുറ്റം പറയുന്നവർ ഒന്ന് അറിയയാന്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ (Thechikottukavu Ramachandran) കുറ്റം പറയുന്നവർ ഒന്ന് അറിയണം .

കപട ആനപ്രേമം നടിച്ചു പടക്കങ്ങളും കളർ സ്‌മോക്ക് ട്യൂബും ഉപയോഗിച്ച് ആനയെ വരവേൽക്കാൻ നടക്കുന്നവർ തന്നെയാണ് ആനക്കും പൂരങ്ങൾക്കും ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്. ആനയുടെ മുന്നിൽ കൊണ്ട് പടക്കം പൊട്ടിച്ചിട്ട് അതിനെ വിരട്ടിയോടിച്ചിട്ട് ആ തിക്കിലും തിരക്കിലും ആരെങ്കിലും വീണ് പരിക്കേറ്റാൽ അതും അവസാനം ആനയുടെ തലയിൽ…

ദൗർഭാഗ്യവശാൽ ഗുരുവായൂരിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും സംഭവിച്ചത് സമാനമായ കാര്യമാണ്. ഒരു വശത്ത് കാഴ്ചകുറവുള്ള ആനയുടെ മുന്നിൽ കൊണ്ടിട്ട് പടക്കം പൊട്ടിക്കുകയും അത് കേട്ട് ഭയന്ന് രാമൻ ഒടി എന്നത് വാസ്തവം. അതിന് ശേഷം നടന്ന കാര്യങ്ങൾ ആഘോഷമാക്കിയ മാധ്യമങ്ങൾ ആ കുറ്റം രാമന് ചാർത്തികൊടുത്തു. പെട്ടന്ന് ഓടിമാറാൻ കഴിയാത്ത അത്ര ആളുകൾ അവിടെ ഉണ്ടായിരുന്നു. ആന ഓടിയത് കണ്ട് പരിഭ്രാന്തരായി ആളുകൾ ഓടി മാറാൻ ശ്രെമിച്ചു. ആ തിക്കിലും തിരക്കിലും കുറച്ച് പേർക്ക് പരിക്കേൽക്കുകയും രണ്ടു ജീവൻ നഷ്ടമാവുകയും ചെയുതു.

thechikottukavu ramachandran
thechikottukavu ramachandran

പക്ഷെ വാർത്ത ആഘോഷിച്ച മാധ്യമങ്ങളും പൂരം മുടക്കികളും ആ വാർത്തയെ വളച്ചൊടിച്ചു. രാമൻ ഒരാളെ കുത്തിക്കൊന്നു എന്നാക്കി മാറ്റി. പിന്നെ രാമന്റെ ഭൂതകാലം തിരഞ്ഞു രാമന്റെ കുറ്റങ്ങൾ ഒന്നൊന്നായി നിരത്തി.ശെരിയാണ് രാമന് മോശപ്പെട്ട ഒരു ഭൂതകാലം ഉണ്ടായിരുന്നു. പക്ഷെ അതിൽനിന്നെല്ലാം മാറി നല്ലരീതിയിൽ പരിപാടി എടുത്ത് വരികയായിരുന്നു രാമൻ. മനുഷ്യൻ ചെയ്ത കയ്യബദ്ധത്തിന്റെ പേരിൽ അവൻ ഇന്ന് വീണ്ടും പഴികേൾക്കുന്നു. നിങ്ങൾ ഒരാനപ്രേമി ആണെങ്കിൽ ദയവായി ഇനിയെങ്കിലും ആനയെ പരിഭ്രാന്തരാക്കുന്ന ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക. നിങ്ങൾ പടക്കം പൊട്ടിക്കു, പക്ഷെ അത് ആനയുടെ പരിസരത്ത് നിന്നും ദയവായി ഒഴിവാക്കു. ആനയെ ഇനിയും പൂരപ്പറമ്പുകളിൽ കാണണം എന്നുള്ള ആഗ്രഹം ഉണ്ടെങ്കിൽ ആനയുടെ സുരക്ഷ കൂടി മുൻനിർത്തി ആഘോഷങ്ങൾ ക്രമീകരിക്കുക..

കടപ്പാട്‌ :-Sibin Chittilappilly

ആനപ്രേമികൾ പൂരപ്പറമ്പുകളിൽ നിർബന്ധമായും ശ്രദ്ദികക്കേണ്ട കാര്യങ്ങൾ:

  1. * ആനകൾക്ക് ആവശ്യമായ വിശ്രമവും വെള്ളവും യഥാസമയം നൽകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
  2. * ചെറുതായൊന്ന് തെറ്റുന്നത് പോലും വലിയ വാർത്തയാകുന്ന ഈ കാലത്ത് ആനകൾ ഇടയാതിരിക്കാൻ അതീവ ശ്രദ്ദയുണ്ടാവണം.
  3. * ചില തൽപ്പരകക്ഷികൾ പൂരപറമ്പുകളിൽ കൃതൃമമായി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ അക്കാര്യത്തിൽ കമ്മറ്റിക്കാർ ശ്രദ്ദിക്കുക.
  4. * ആനയുടെ അടുത്ത് സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ ഉടൻ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക.
  5. * ആനകളുടെ മുന്നിൽ കൂട്ടം കൂടിനിൽക്കുന്നത് ഒഴിവാക്കുക.എപ്പോഴും നിശ്ചിത അകലം പാലിച്ച് നിൽക്കുക.
  6. * ആന ഇടഞ്ഞു എന്ന് ആരെങ്കിലും വിളിച്ച് പറയുന്നത് കേട്ടിട്ടോ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാലോ മുൻപിൻ നോക്കാതെ ഓടരുത്.പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ.അനാവശ്യമായി ഓടുന്നവരെ ആനപ്രേമികൾ തന്നെ നിയന്ത്രിക്കുക.
  7. * ആനകളുമായി ബന്ധപ്പെട്ട അനാവശ്യമായ വീഡിയോകളും ചിത്രങ്ങളും എടുക്കുകയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയോ ചെയ്യരുത്.
  8. * പൊതു ഇടങ്ങളിൽ അത്തരത്തിലുള്ള പോസ്റ്റുകൾ കണ്ടാൽ പ്രതികരിക്കാൻ നിൽക്കരുത്.പ്രതികരിക്കുമ്പോഴാണ് അത് എല്ലാവരും കാണുകയും പോസ്റ്റ് വൈറലാവുകയും ചെയ്യുന്നത്.
  9. * അനാവശ്യമായ നിലവ് മൽസരങ്ങളും തലപ്പൊക്ക മൽസരങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്.
  10. * നാട്ടുപൂരങ്ങളിൽ ദേശക്കാരും കമ്മറ്റിക്കാരും പരസ്പരമുള്ള കിടമൽസരങ്ങൾ ഒഴിവാക്കുക.
  11. * ചമയത്തിലും കോലത്തിലും അനാവശ്യ കോപ്രായങ്ങൾ ഒഴിവാക്കി പരമ്പരാഗത തനത് ചിട്ട കാത്തുസൂക്ഷിക്കുക.
  12. * നാട്ടാന പരിപാലന ചട്ടം അനുശാസിക്കുന്ന രീതിയിൽ എല്ലാ സുരക്ഷയോടും കൂടി ഭംഗിയായി എഴുന്നള്ളത്തുകൾ നടത്തേണ്ടത് നമ്മുടെ കടമയും ഭാരിച്ച ഉത്തരവാദിത്വവും ആണ്.
    ഷെയർ ചെയ്യുക.

കടപ്പാട്‌:- Prince Daliya