ജനങ്ങളെ വിറപ്പിക്കുകയും അനവധി പേരെ വകവരുത്തുകയും ചെയ്ത കൊലകൊല്ലിയുടെ യഥാർത്ഥ കഥ

ആനകളുടെ കഥകൾ ചില സംഭവങ്ങൾ ഓർക്കുമ്പോൾ പെട്ടന്ന് മനസ്സിൽ നൊമ്പരങ്ങളുണർത്തുന്ന ഒരാന, ആക്കാലത്തെ പത്രമാധ്യമങ്ങൾ ആഘോഷിച്ച് എഴുതിയ ഒരു ആന കഥ,ആനക്കഥകൾ വായിച്ചു അത്ഭുതം കൂറിയവരും അല്പം ഭയത്തോടെ മാത്രം പറയുന്ന പേര് കൊല കൊല്ലി.എന്നാൽ സത്യത്തിൽ എന്താണ് സംഭവിച്ചത്. അതൊരു കഥയാണ്, താഴോട്ട് വായിക്കുമ്പോൾ മനസ്സിലാകും. കൊല കൊല്ലിയെ എങ്ങനെയെങ്കിലും പിടിക്കാൻ സർക്കാരിന്റെ ഉത്തരവായി. അതിനായി അവന്റെ സാമ്രാജ്യത്തിലെ നെല്ലിക്കാപ്പാറയിൽ കൂടൊരുങ്ങി കൂട്ടിലാക്കാൻ തമിഴകത്തു നിന്നും പ്രഗത്ഭരും ഒപ്പം ആനമല കലീം,കപിൽ,നഞ്ചൻ, പല്ലവൻ എന്നീ കുങ്കിയാനകളും കേരളത്തിൽ എത്തി, എന്നിട്ട് എന്തു കാര്യം , കലീമിന്റെ കരുത്തോ നഞ്ചന്റ വലിയ കൊമ്പോ ഒന്നും നമ്മുടെ കൊല കൊല്ലിക്കു പ്രശ്നമേ അല്ലായിരുന്നു. ധീരനായ ഒരു കാട്ടു നായകൻ അവനെന്തു പേടി, അതിനു കാരണം ജീവിതം തന്നെ പോരാട്ടമാക്കിയ ചാവേറിനെവിടെ ഭയം .നമ്മുടെ ജനങ്ങൾ ചെയ്ത ക്രൂരത അതെ അതൊക്കെ എങ്ങനെ സംഭവിച്ചു, എന്തിനു വേണ്ടി, എന്തുകൊണ്ട് അവൻ അക്രാമാസക്തതനായിമായി, ഇന്നും ദുരൂഹതകൾ ബാക്കി .മുറിഞ്ഞ തുമ്പിയും ശരീരമാസകലും പലപ്പോഴായി മനുഷ്യർ നൽകിയ മുറിവുകളും അവന്റെ വീര്യത്തെ ആളിക്കത്തിക്കുകയാണ് ചെയ്തത് .

കൊലകൊല്ലി എന്ന ആ സാധു ആനയെ കുറിച്ചുള്ള യഥാർത്ഥ കഥ,വില്ലൻ എന്ന് മുദ്ര കുത്തി കാലയവനികയിലേക്ക് അയച്ച ആ ജന്മത്തിന്റെ ഇതുവരെ നമ്മൾ കണ്ടതും കേട്ടേതിലും വ്യത്യസ്തമായ സംഭവ ചരിത്രങ്ങൾ. നമ്മുടെ മനസ്സിൽ ഇന്നും അവൻ ജീവിക്കുന്നു. ഒരു പക്ഷെ അവന്റെ യഥാർത്ഥ കഥ എതൊരു ആനപ്രേമിയുടെയും മനസ്സിൽ നൊമ്പരം ഉണർത്തും എന്നുള്ളത് സത്യമായ കാര്യം.ഇനി കഥയുടെ യഥാർത്ഥ പശ്ചാതലത്തിലേക്ക് കടക്കാം.
ഡോ. ജോ ജേക്കബ് പറയുന്നത് കേട്ടു നോക്കു…

തിരുവനന്തപുരം മൃഗശാലയുടെ ചുമതലയുണ്ടായിരുന്ന ഡോ. ജോ ജേക്കബ് ആനയുടെ വിഷയത്തിൽ ഒരു ആധികാരിക വിജ്ഞാനകോശം തന്നെയാണ്. കേരളത്തിന്റെ പല ഭാഗത്തുനിന്നായി, പ്രശ്നക്കാരായ നിരവധി ഒരുപാട് ആനകളെ അദ്ദേഹം മയക്കുവെടി വെച്ച് പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ എഴുതാൻ തുടങ്ങിയാൽ അതൊരു ലേഖനത്തിലൊതുങ്ങില്ല. ഒരു പുസ്തകത്തിനുള്ള വകുപ്പുതന്നെ ആ വിവരണങ്ങളിലുണ്ട്. പണ്ട് ‘കൊലകൊല്ലി’ എന്നപേരില്‍ പേപ്പാറ ഡാമിന് ചുറ്റും വിഹരിച്ചിരുന്ന ഒറ്റയാനെ മയക്കുവെടി എന്നറിയപ്പെടുന്ന ‘സൈലസിൻ-കീറ്റമിൻ’ ഷോട്ട് ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തിയത് അദ്ദേഹമാണ്.

“കൊലകൊല്ലി” എന്നത് ആ പാവം വന്യജീവിക്ക് പേപ്പാറ – അഗസ്ത്യവനം ഭാഗത്തെ വ്യാജവാറ്റുകാർ ഇട്ടപേരായിരുന്നു. കാട്ടിനുള്ളിലെ അവരുടെ രഹസ്യകേന്ദ്രങ്ങളില്‍ വാറ്റാൻ തയ്യാറാക്കി വെക്കുന്ന ‘കോട’ എന്ന വിളിപ്പേരുള്ള പുളിച്ച കള്ള് ആനയുടെ പ്രിയ പാനീയമാണ്. എവിടെ കോട വാറ്റാൻ വെച്ചാലും അതിന്റെ ഗന്ധം തിരിച്ചറിഞ്ഞെത്തുന്ന ഒറ്റയാന്മാർ വാറ്റുപകരണങ്ങളൊക്കെ തകർത്തു തരിപ്പണമാക്കി കോടയും ശാപ്പിട്ട് മടങ്ങും. ആ അർത്ഥത്തിൽ നോക്കുമ്പോൾ കാട്ടാനകളാണ് ഏറ്റവും ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസർമാർ എന്നുവരും. കാരണം,ഓർക്കാപ്പുറത്ത് വന്നുകേറുന്ന അവരെ കൈക്കൂലി കൊടുത്ത് ഒതുക്കാനൊന്നും പറ്റില്ല. അപ്പോൾ പിന്നെ എന്തുചെയ്യും, അവരെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കുക. ഈ കോട കട്ടുകുടിച്ച് മദോന്മത്തരായി ജനവാസമേഖലകളിൽ ആക്രമണം നടത്തുന്നു, ജനങ്ങളെ വിറപ്പിക്കുന്നു, അനവധി പേരെ വകവരുത്തുന്നു എന്നൊക്കെ പറഞ്ഞുണ്ടാക്കി ഭീതി പരത്തുക. അപ്പോൾ വനം വകുപ്പ് ഇടപെട്ട് മയക്കുവെടി വച്ച് അതിനെ പിടിച്ചോളും. അവർക്ക് ആനയൊഴിഞ്ഞ വനത്തിൽ പിന്നെയും നിർബാധം അവരുടെ വാറ്റ് തുടരാം.

അവൻ സത്യത്തിൽ കൊലകൊല്ലിയല്ലായിരുന്നു. ചക്ക കണ്ടാൽ ചാടി വീണു വെട്ടി വിഴുങ്ങുന്ന വെറുമൊരു ‘ചക്കമാടൻ’ മാത്രമായിരുന്നു. അവനെ ‘കൊലകൊല്ലിയായി’ മുദ്രകുത്തിയതിനു പിന്നിൽ പലരുടെയും നിക്ഷിപ്ത താത്പര്യങ്ങളുണ്ടായിരുന്നു. എന്തായാലും പലവഴിക്കുമുള്ള സമ്മർദ്ദം ഏറിവന്നപ്പോഴാണ് ആശാനെ മയക്കുവെടിവെച്ച് കീഴടക്കാനുള്ള തീരുമാനമുണ്ടാവുന്നതും പിടിക്കാനായി ജോ ഡോക്‌ടറും സംഘവും നിയോഗിക്കപ്പെടുന്നതും.

നാൽപതു ദിവസത്തോളം ആനത്താരകളിൽ നടത്തിയ പിന്തുടരലിനു ശേഷം ഒരു ദിവസം അദ്ദേഹമടങ്ങുന്ന സംഘം കൊലകൊല്ലിയെ മയക്കുവെടി വച്ച് പിടിച്ചു. 2006 ജൂണ്‍ ഒന്നിനാണ് കൊലകൊല്ലിയെ വനപാലകര്‍ പിടികൂടി ആനക്കൊട്ടിലില്‍ അടച്ചത്. പിടിച്ചപ്പോൾ ആനയുടെ ആരോഗ്യത്തിന് കാര്യമായ ചേതമൊന്നും തന്നെ പറ്റിയിരുന്നില്ലെങ്കിലും പത്തുദിവസത്തിനുള്ളിൽ ആനക്കൊട്ടിലിലെ മെരുക്കൽ പരിശ്രമങ്ങൾക്കിടെ ഹൃദയാഘാതം വന്നു കൊലകൊല്ലി ചരിഞ്ഞു. പ്രദേശത്തെ ആദിവാസികൾ മാത്രം ഇന്നും കൊലകൊല്ലിയെ വർഷാവർഷം അതിന്റെ ഓർമ്മദിവസത്തിൽ സ്മരിക്കാറുണ്ട്. നെല്ലിക്കപ്പാറയില്‍ കൊലകൊല്ലിയെ ദഹിപ്പിച്ച കുഴിക്കരികെ എല്ലാ വര്‍ഷവും ജൂണ്‍ പതിനാറിന് അവർ വിളക്ക് കൊളുത്തുകയും പൂജകള്‍ നടത്തുകയും ചെയ്യാറുണ്ട്.

2006 ജൂണ്‍ ഒന്നിനാണു കൊലകൊല്ലിയെ വനപാലകര്‍ പിടികൂടി ആനക്കൊട്ടിലില്‍ അടച്ചത്. ജൂണ്‍ പതിനാറിനു ചരിഞ്ഞു. മേഖലയില്‍ ഏറെ നാശം വിതച്ച കൊലകൊല്ലിയുടെ ചരമവാര്‍ഷികദിനം ഇപ്പോഴും ആദിവാസികള്‍ ആചരിക്കാറുണ്ട്. നെല്ലിക്കപ്പാറയില്‍ കൊലകൊല്ലിയെ ദഹിപ്പിച്ച കുഴിക്കരികെ എല്ലാ വര്‍ഷവും ജൂണ്‍ പതിനാറിന് ആദിവാസികള്‍ വിളക്ക് കൊളുത്തുകയും പൂജകള്‍ നടത്തുകയും ചെയ്യാറുണ്ട്.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ Balan Madhavan എടുത്ത കൊല കൊല്ലിയുടെ ഫോട്ടോകള്‍ ഇവിടെ കാണാം.

CREDIT :- https://www.alamy.com/stock-photo/kolakolli.html

കടപ്പാട്.ചില വിവരങ്ങൾ….
…ഹാരിസ് നൂഹൂ..

Author: gajaveeran