പുത്തൻകുളം എലിഫന്റ് വില്ലജ്

606

Get real time updates directly on you device, subscribe now.

തെക്കൻ കേരളത്തിന്റെ ആനപ്രേമികളുടെ അഭിമാന കേന്ദ്രമാണ് പുത്തൻകുളം…. പ്രകൃതി അതിന്റെ ദൃശ്യ ഭംഗി കനിഞ്ഞു നൽകിയ പുണ്യ ഭൂമി…. വയലേലകളുടെ പച്ചപ്പിൽ നിറഞ്ഞൊഴുകുന്ന കൈതോടുകളുടെ പാടവരമ്പത് കളിയാടി നിക്കുന്ന ഗജവീര സൗന്ദര്യങ്ങൾ ഇ നാടിന്റെ മനോഹാരിതയാണ് …. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം നിലകൊള്ളുന്ന ഒട്ടനവധി ഗജവീരന്മാർ ഇ നാടിന്റെ കുളിർകാറ്റേറ്റു പോയവരാണ് ആനകേരളത്തിന് ഇ നാടിന്റെ സംഭാവന അത്ര തന്നെ വലുതാണ്…. പുത്തൻകുളം ഗജസമ്പത് എന്ന് പറയുമ്പോൾ അതിനോട് ചേർക്കാവുന്ന കുറച്ച് ഇടങ്ങൽ കൂടി ഉണ്ട് പീച്ചിയും ഉണ്ണിമാങ്ങാടും അമ്പാടി വീടും പനയ്കലും പിന്ന ചിറക്കരയും തടാത്താവിളയും കൂടി ചേരുമ്പോൾ ഗജനിര കണ്ട് കൺനിറയാം ഏതൊരു ആനപ്രേമിക്കും……ആനകളിലെ ഉയരാകേമന്മാരായ ചിറക്കര ശ്രീറാമും പുത്തൻകുളം അർജുനനും മോദിയും തുടങ്ങി ഭാവിയിലെ വാഗ്ദാനങ്ങൾ എന്ന് പരക്കെ വാഴ്ത്തുന്ന അനന്തപദ്മനാഭനും അനന്തകൃഷ്ണനും കൂടാതെ ഒട്ടനവധി ഗജവീര സൗന്ദര്യങ്ങൾ അരങ്ങു വാഴുന്ന പുണ്യ ഭൂമിയിലാണ് ആനകേരളത്തിന്റെ പുത്രൻ ശിവനെ (വാര്യത്ത്ജയരാജ് )അമ്മ ലക്ഷ്മി പെറ്റു പോറ്റിയത് അത് ഇ നാടിന്റെ യശസ്സ് ഉയർത്തുന്നു ….ഒട്ടനവധി നല്ല ആനക്കാരുടെ ഈറ്റില്ലം കൂടിയാണ് പുത്തൻകുളം…. പുത്തൻകുളത്തിന്റെ ഓരോ ആനതറിക്കും പറയാനുണ്ടാകും ഒരുപിടി തേനൂറുന്ന ആനകഥകൾ….. പുത്തൻകുളം എന്ന പേരുകേൾക്കുമ്പോൾ ആദ്യം ഓടി എത്തുന്നത് തെക്കൻ കേളത്തിന്റെ അഭിമാനം പുത്തൻകുളത്തിന്റെ മാണിക്യം ഷാജിചേട്ടനെ ആണ്….പുത്തൻകുളം എന്ന ചെറു ഗ്രാമത്തിന്റെ പേര് വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു ലോകമെമ്പാടും എത്തിച്ച വ്യക്തിയാണ് ഷാജിയേട്ടൻ….. എസ് കെ അനന്തപദ്മനാഭൻ ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ പട്ടത്ത് ശ്രീകൃഷ്ണൻ തുടങ്ങി ആനകേരളത്തിന് ഒട്ടനവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് ഷാജിയേട്ടൻ പുത്തൻകുളം വഴി ആനകേരളത്തിനു കിട്ടിയ സംഭാവനകൾ എണ്ണിയാലൊതുങ്ങുന്നത് അല്ല….. പുതിയ ആനക്കൊട്ടിലും മറ്റ് അത്യാധുനിക സജീകരണ പ്രവർത്തനങ്ങളും കൊണ്ട് ആനപ്രേമികളുടെ മനംകുളിർപ്പിക്കുന്ന ഒരു പുതിയ ടൂറിസം പദ്ധതിയുടെ വികസനം ഷാജിയേട്ടന്റെ നേതൃത്വത്തിൽ പുത്തൻകുളത്തു നടക്കുന്നുണ്ട്… ഉടനെ തന്നെ ആനപ്രേമികൾക്കു ആ വിരുന്ന് ആസ്വദിക്കാനാകും എന്ന് നമ്മുക്ക് വിശ്വസിക്കാം…. തെക്കൻ കേരളത്തിന്റെ ഇ ആനത്തറവാട്ടിലേക് എത്തുന്ന ഓരോ ആനപ്രേമിയും മനസ്സ് നിറയുന്ന കാഴ്ചകളാ അവിടെ കാണുന്നത്…..

പുത്തൻകുളത്തേയും അതിനു അനുബന്ധ പ്രദേശങ്ങളിലെയും ആനകളുടെ ലിസ്റ്റ് താഴെ നൽകുന്നു…..

👉🏻 പുത്തൻകുളം ഷാജി
🐘 പി കെ മോദി
🐘 പി കെ കാവേരി കേശവൻ
🐘പി കെ അർജുനൻ
🐘പി കെ രാജശേഖരൻ
🐘പി കെ അനന്തകൃഷ്ണൻ
🐘പി കെ അനന്തപദ്മനാഭൻ
🐘പി കെ അപ്പു
🐘പി കെ ഹരികുട്ടൻ
🐘പി കെ ഗംഗ

👉🏻പുത്തൻകുളം ജോയ്
🐘പി കെ വിനായകൻ

👉🏻പുത്തൻകുളം സജി
🐘ഉണ്ണിമാങ്ങാട്‌ ഗണപതി
🐘ഉണ്ണിമാങ്ങാട്‌ വിഗ്നേശ്വരൻ
🐘ഉണ്ണിമാങ്ങാട്‌ കണ്ണൻ
🐘ഉണ്ണിമാങ്ങാട്‌ ലക്ഷ്മി
🐘ഉണ്ണിമാങ്ങാട്‌ കണ്ണൻ (മോഴ )

👉🏻പീച്ചിയിൽ
🐘പീച്ചിയിൽ ശ്രീമുരുകൻ
🐘പീച്ചിയിൽ രാജീവ്

👉🏻 അമ്പാടി വീട്
🐘അമ്പാടി മാധവൻ
🐘അമ്പാടി ബാലൻ

👉🏻പനയ്ക്കൽ
🐘പനയ്ക്കൽ നീലകണ്ഠൻ
🐘പനയ്ക്കൽ നന്ദൻ

👉🏻 ചിറക്കര
🐘ചിറക്കര ശ്രീറാം
🐘ചിറക്കര ദേവനാരായണൻ
🐘ചിറക്കര മണികണ്ഠൻ

👉🏻തടത്താവിള
🐘തടത്താവിള സുരേഷ്
🐘തടത്താവിള മണികണ്ഠൻ
🐘തടത്താവിള രാജശേഖരൻ
🐘തടത്താവിള ശിവൻ കുട്ടി

ലിസ്റ്റ് അപൂർണം

എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും എന്തെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിലും ക്ഷമിക്കുക…….

ശ്രീബു നാവായിക്കുളം

സ്പെഷ്യൽ താങ്ക്സ്…. നിധീഷ്

Get real time updates directly on you device, subscribe now.

Comments
Loading...