ഇതാ കണ്ടില്ലേ പെരുവനം ഫുൾജ്ജാർ സോഡാ കുടിക്കുമ്പോൾ ഉള്ള മുഖഭാവങ്ങൾ

ഫുൾജ്ജാർ സോഡായും പെരുവനവും
**************
ഇതാ കണ്ടില്ലേ പെരുവനം ഫുൾജ്ജാർ സോഡാ കുടിക്കുമ്പോൾ ഉള്ള മുഖഭാവങ്ങൾ.പഞ്ചവാദ്യത്തിന്റെ ലഹരി ആസ്വാദകരിലേക്ക് എത്തിക്കുന്ന അതേ മുഖഭാവം ഫുൾജ്ജാർ കുടിക്കുമ്പോൾ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. പക്ഷെ പെരുവനത്തിന് ഒറ്റ വലിക്ക് കുടിക്കാൻ സാധിച്ചില്ല,എല്ലാവർക്കും ഒറ്റ വലിക്ക് കുടിക്കാൻ ചെറിയ പാടാണ്.അദ്ദേഹത്തിന്റെ ആ ചിരി അതാണ് ഫുൾജ്ജാർ സോഡാ കെടുക്കുന്ന എനർജി.ഇത് കുടിക്കുമ്പോൾ പലർക്കും പല തരത്തിലുള്ള നവരസങ്ങൾ അവരുടെ മുഖഭാവങ്ങളിൽ നിന്നും നമുക്ക് കാണാൻ സാധിക്കും.

ഇന്ന് കേരളത്തിലെ പ്രതേകിച്ച് കഴിഞ്ഞു റമളാൻ മാസത്തിൽ പെട്ടന്ന് പോപ്പുലറായ ഒരു ശീതള പാനിയം, ഉപ്പ്, നാരങ്ങ, പിന്നെ മധുരം എരിവ് ഇതെല്ലാം കൂടി ചേരുന്ന ഒരു ഗ്യാസ് ഡ്രിങ്ക്. പാവം കുലുക്കി സർമ്പത്ത് എന്ന നാട്ടുരാജാവിനെ വെട്ടിതാഴ്ത്തി പകരം പുതിയ രുചിക്കൂട്ടുമായി ഇതാ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ഞങ്ങളുടെ തിരുവനന്തപുരത്തുകാരുടെ കണ്ടുപിടുത്തം.

നമ്മുടെ പഴയ ഉപ്പും മുളകുമിട്ട സോഡാ വെളളത്തിന്റെ പുതിയ പതിപ്പാണ് ഫുൾജ്ജാർ. സോഡയിലേക്ക് നാരങ്ങ, പുതിന, കസ്കസ്, ഇഞ്ചി, മുളക്, മധുര സിറപ്പ് എന്നിവയുടെ കൂട്ട് ചേർക്കുന്നതാണ് ഫുൾജ്ജാർ എന്ന പേരിലുള്ള ഈ പുതിയ പാനീയം. സോഡയിലേക്ക് ഇതിന്റെ മിശ്രിതം ചേർക്കുമ്പോൾ തന്നെ നുരഞ്ഞ് പുറത്തേക്കൊഴുകുന്ന ഈ പാനീയം എത്രയും വേഗത്തിൽ അതായത് ഒറ്റവലിക്ക് കുടിച്ചാൽ ഇതിന്റെ യഥാർത്ഥ രുചിയറിയാൻ പറ്റും.കേരളത്തിന്റെ ഒട്ടുമിക്ക നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഫുൾജ്ജാർ സോഡ താരമായിരിക്കുകയാണ്. ഇരുപത് രൂപ മുതൽ മുപ്പത് രൂപ വരെ വിവിധ കടകൾ ഈ ഡ്രിങ്കിെന് ഈടാക്കുന്നുണ്ട്.

ഞാൻ ഇതിന് ഒരു പേര് ഇടാൻ പോകുകയാണ്, മാലായാളിയുടെ തക്കീല. ഒറ്റ വലിക്ക് കുടിക്കുന്ന ഈ പാനിയത്തിനെ തക്കീലാ എന്നല്ലാതെ എന്താ വിളിക്കേണ്ടത്. തക്കീലായിലും നാരങ്ങായും ഉപ്പും ആവിശ്യം ആണ്, നമ്മുടെ ഫുൾജ്ജാറിനും ഇതു രണ്ടും ആവശ്യം ആണ്.സായിപ്പ് തക്കീല കണ്ടു പിടിച്ചെങ്കിൽ മലയാളി വർങ്ങൾക്കു ശേഷം ഫുൾജ്ജാർ കണ്ടു പിടിച്ചു. തക്കീല കഴിച്ചാൽ ഫിറ്റാകും. ഫുൾജ്ജാർ കഴിച്ചാൽ ഫിറ്റാകില്ല പക്ഷെ വയറു് ഫുൾ ആകും തുടക്കത്തിൽ വയറ്റിൽ ഒരു എരിച്ചൽ കാണും.

തക്കീലാ ഒരു ചെറിയ അറിവ്.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
ഇവിടെ ഒരു ചെറിയ അറിവിനു വേണ്ടി
മാത്രം ഞാൻ പറയുന്നു എന്ന് മാത്രം
************

തക്കീല ഒരു മെക്സിക്കന്‍ മദ്യമാണ്. വളരെ വീര്യം കൂടിയ ഒരു ഡ്രിങ്ക് ആണ്. പ്രതേക രീതിയിലാണത് ഇത് കുടിക്കേണ്ടത്.
ആദ്യം ചെറിയ ഗ്ലാസ്സ് ചെറുതായി നാരങ്ങ നീരില്‍ മുക്കും.(തക്കീല കഴിക്കാൻ ഒരു തരം ചെറിയ ഗ്ലാസ്സ് തന്നെ ഉണ്ട്, അതിൽ കൂടിയാൽ അറുപത് അല്ലങ്കിൽ തൊണ്ണൂറു മില്ലി മാത്രമാണ് കൊള്ളുന്നത്. എകദേശം ഫുൾജ്ജാർ സോഡായുടെ മിശ്രിതം ഉണ്ടാക്കുന്ന ചെറിയ ഗ്ളാസ് പോലെയിരിക്കും).
പിന്നീടത്‌ ഗ്ലാസ്സ് കഴ്മത്തി അതിന്റെ ചുറ്റുമുള്ള വക്ക് പോടിയുപ്പിലും മുക്കും. എന്നിട്ടു തക്കില ഗ്ലാസ്സിന്റെ വക്കില്‍ തൊടാതെ കലാപരമായി ഗ്ലാസ്സിൽ തക്കില ഒഴിക്കും. അതിനു ശേഷം ഒറ്റ വലിക്ക് കുടിക്കുന്നതാണ് തക്കീല,നാരങ്ങനീരിലും ഉപ്പിലും കൂടി അലിഞ്ഞലിഞ്ഞു ഉള്ളിലേക്ക് പോകും ശരിക്കും അത് ഒരു അനുഭവമാണ്, അപ്പോൾ ഫുൾജ്ജാർ പോലെ ഒരു ചെറിയ ഏരിച്ചൽ ഫീൽ ചെയ്യും, എന്തായലും മദ്യം അല്ലേ. പിന്നീടു് ഇതിന്റെ രുചി മാറാൻ സാധാരണ വിദേശികൾ അല്ലങ്കിൽ ഇത് കഴിച്ച് പരിചയം ഉള്ളവർ ചെയ്യുന്നത് വലത് കൈയുടെ തള്ളവിരളലിന്റ മുകൾ സൈഡിലായി കുറച്ച് ഉപ്പ് പൊടിയും നാരങ്ങാ നീരും പുരട്ടും, എന്നിട്ട് തക്കീല ഒറ്റ വലിക്ക് കുടിച്ചിട്ട് തള്ളവിരലിന്റെ മുകളിൽ പുരട്ടിയിരിക്കുന്നത് നക്കിയെടുക്കും. ഇതാണ് സായിപ്പിന്റെയും മദ്യപാനികളുടെയും സ്റ്റയിൽ.ചില രാജ്യങ്ങളിൽ തക്കില മറ്റുള്ള മദ്യം കഴിച്ച ശേഷം അവസാന ഡ്രിങ്ക് ആയി ഒരണ്ണം അല്ലങ്കിൽ രണ്ട് എണ്ണം കഴിക്കുന്നവരുമുണ്ട്. പിന്നെ ഈ ഡ്രിങ്ക് കഴിച്ച ശേഷം വേറെ മദ്യം ഒന്നും കഴിക്കാൻ പാടില്ല എന്നാണ് അറിവ്.
ഈ ഡ്രിങ്ക് ഒരാൾക്ക് കൂടി വന്നാൽ മൂന്ന് അല്ലെങ്കിൽ നാല്, അല്ലങ്കിൽ അഞ്ച് എണ്ണം,ഒരുപാട് കഴിച്ചാൽ അടുത്ത ദിവസം വിവരം അറിയും.ഒരു കാര്യം വീണ്ടും എടുത്തു പറയുന്നു, മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്,അത് കൊണ്ട് ഒരു വിധത്തിലും പ്രോത്സാഹപ്പിക്കുന്നതല്ല.ഇത് നമ്മുടെ അറിവിലേക്ക് വേണ്ടി മാത്രം എഴുതിയതാണ്.
…ഹാരീസ് നൂഹൂ…