കൊല്ലൂരിന്റെ മാനസ പുത്രി ഇന്ദിര

166

Get real time updates directly on you device, subscribe now.

കൊല്ലൂർ മൂകാംബിക ക്ഷേത്രം ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലുള്ള കൊല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. മൂകാംബിക ദേവിയെ ആരാധിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണിത് വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. മൂകാംബിക ദേവിയെ നേരില്‍ തൊഴാന്‍ കഴിയുകയെന്നത് ജന്മ സൗഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്.കൊല്ലൂരിന്റെ ആകർഷണീയത ഒരിക്കല്‍ വന്നുപോയാല്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലമുണ്ട് ഈ സ്ഥലത്തിന്, ഭക്തര്‍ അത് ദേവീയുടെ ശക്തിയായും അല്ലാത്തവര്‍ അത് കൊല്ലൂരിന്റെ പ്രകൃതിയുടെ പ്രത്യേകതയായും കാണുന്നു. ഇവിടെ എഴുത്തിനിരുത്തി
ഹരിശ്രീ ,ഒന്ന് രണ്ടു മൂന്നു നാല് ,അ ആ ഇ ഈ ഒക്കെ എഴുതിച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ നമ്മുടെ ആന തുമ്പി കൊണ്ട് ആളുകളുടെ തലയില്‍ തൊട്ടു അനുഗ്രഹിക്കുന്നുത് കാണാൻ കഴിയും.ഒരു നാടനാനക്ക് വേണ്ടുന്ന എല്ലാ ലക്ഷണതികവുകളം
ഈ ഗജസുന്ദരിയിൽ ദൈവം അനുഗ്രഹിച്ചു നൽകിയിരിന്നു.

മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തുന്നവരെ ആശീർവദിക്കുന്ന ജോലിയാണ്
ഈ ആനയിൽ
നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ആരു കണ്ടാലും കൊതിച്ചു പോകുന്ന ഒരു ഗജസുന്ദരി ആയിരുന്നു ഇന്നലെ
നമ്മെ വിട്ടു പിരിഞ്ഞ ഗജറാണി കൊല്ലൂർ മൂകാംബിക ദേവിയുടെ ഐശ്വര്യം നിറഞ്ഞ സ്വന്തം മാനസ പുത്രി ഗജറാണി ഇന്ദിര.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന ആകർഷണവും അലങ്കാരമായിരുന്നു ഇന്ദിര എന്ന ഗജ റാണി.ജീവിതത്തിൽ ഒരു പ്രാവശ്യം ഇവിടെ ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള ആർക്കും ഈ ഗജറാണിയെ മറക്കാൻ സാധിക്കില്ല.അതു മാത്രമല്ല വളരെ ശാന്ത സ്വഭാവവും കാണാൻ മനോഹാരിതയും ഒത്തിണങ്ങിയ ആന ആയിരുന്നു.
വർഷങ്ങളായി മലയാളിയായ വയനാട് സ്വദേശി ബാബുവാണ് ഇന്ദിരയെ കൊണ്ട് നടന്നത്.എകദേശം ഇരുപത്തി അഞ്ചു വർഷത്തിൽ കൂടുതൽ ഒരുമിച്ച് ഉണ്ടായിരുന്ന കൂട്ടു കെട്ട്. മൂകാംബികാ ദർശനത്തിന്റെ പൂർണ്ണത കൈവരിക്കണമെങ്കിൽ ഭക്തർ ഗജറാണി ഇന്ദിരക്ക് എന്തെങ്കിലും ആഹാരം കൊടുത്ത് സന്തോഷിപ്പിക്കണം എന്നു പറഞ്ഞു കേട്ടിട്ടുണ്ട്, മധുര പലഹാരമാണെങ്കിൽ അത്രയും നല്ലത്. ഇനി എല്ലാം ഓർമ്മകളിൽ മാത്രം.ഇത്രയും വർഷത്തിൽ പൊതുജനങ്ങൾക്കോ ക്ഷേത്രത്തിൽ വരുന്നവർക്കോ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ ആനക്കാരോട് ഇച്ചിരി പിടിവാശിയൊക്കെ കാണിച്ചു ഇനി ഞാൻ ഒന്നിനും ഇല്ല എന്നു പറഞ്ഞു പ്രപഞ്ചത്തിന്റെ കോണിൽ നിന്നും ആരും കാണാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി.ഇന്ദിരയടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.
…ഹാരിസ് നുഹൂ…

Get real time updates directly on you device, subscribe now.

Comments
Loading...