ആനകൾക്ക് അവയുടെ ശരീര താപനില സ്വയം നിയന്ത്രിക്കാൻ കഴിയും എന്ന് കണ്ടെത്തി Elephants use hot spots to stay cool

ഇത്രയും കാലം നമ്മൾ കേട്ടുകൊണ്ടിരുന്നത് ആനകൾക്ക് (elephants) സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ അവയുടെ ശരീരതാപനില നിയന്ത്രി‍ക്കുക എന്ന കാര്യം വളരെ ബുദ്ധിമുട്ട് എന്നാണ് പല ഫേസ്ബുക്ക് പോസ്റ്റുകളും സുചിപ്പിച്ചത്, ആനകൾക്ക് വിയർപ്പു ഗ്രന്ഥികൾ ഇല്ലാത്തതിനാൽ അവയെ ചൂടുള്ള പ്രതലത്തിൽ (റോഡില്‍) നടത്തുന്നതിനെതിരെ പലതരത്തിലും പോസ്റ്റുകൾ വന്നിരുന്നു എന്നാൽ ഇവയെല്ലാം തെറ്റാണെന്നും പുതിയ റിസർച്ചുകൾ തെളിയിക്കുന്നു.

Elephants can fine tune their body temperature using “hot spots”
Elephants can fine tune their body temperature using “hot spots” source:- https://elephantconservation.org/elephants/just-for-kids/

 

സഫാരി ടി.വി “FLIR” thermal camera ഉപയോഗിച്ച് നടത്തിയ പരീക്ഷണ വീഡിയോകളിൽ പല ആന കുട്ടികളും പലതരത്തിലാണ് അവരുടെ ശരീരതാപനില നിയന്ത്രിക്കുന്നത് എന്ന് കണ്ടെത്തി.

ആനയുടെ ചർമ്മത്തില്‍ കാണപ്പെടുന്ന ചെറിയ ഹോട്ട്സ്പോട്ടുകളിലുടെയാണ് ആന ശരീരതാപനില നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് എന്നാണു പുതിയ കണ്ടുപിടുത്തം,

Elephants use 'hot spots' to stay cool
Elephants use ‘hot spots’ to stay cool source:- https://www.telegraph.co.uk/news/earth/wildlife/7663160/Elephants-use-hot-spots-to-stay-cool.html

ഇതിനെ കുറിച്ച് 2010 May 02 The Daily Telegraph എന്നൊരു ദിനപ്പത്രത്തിൽ  വാർത്ത (Elephants use ‘hot spots’ to stay cool) വന്നെങ്കിലും കൂടുതൽ വ്യക്തത വന്നത് ഈയടുത്ത് പുറത്തുവന്ന ഈ വീഡിയോകളാണ്.

ആനകളിൽ തെർമൽ ഇമേജിങ് വഴി നടത്തിയ പരീക്ഷണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ http://www.birds.cornell.edu/brp/elephant/field/thermal.html

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ആനകൾ എങ്ങനെയാണ് അവയുടെ ശരീരം തണുപ്പിക്കുന്നതിന് എന്ന് മനസ്സിലാക്കാൻ വേണ്ടി BBC നടത്തിയ റിസർച്ച്.

ഇതെല്ലാം വായിച്ച് ആനകളെ പൊരിവെയിലത്ത് കൊണ്ടുപോയി നിര്‍ത്തണം എന്നല്ല ഗജവീരൻ പറയുന്നത്.

ഈയിടെ പലതരത്തിലും ആനകളെക്കുറിച്ച് പലവിധത്തിൽ തെറ്റിധാരണകൾ പരക്കുന്നുണ്ട് അതെല്ലാം വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് എന്ന് അറിക്കാന്‍ വേണ്ടി മാത്രം.

Author: gajaveeran