ആനയുടെ കണ്ണുകൾ

ആനയുടെ കണ്ണുകൾ
**********************
കണ്ട് രണ്ട് കണ്ണു്
കണ്ട് രണ്ട് കണ്ണു്
കതകിന്‍ മറവില്  നിന്ന്
കരിനീലക്കണ്ണുള്ള പെണ്ണു്
കുറുനിര പരത്തണ പെണ്ണു്
കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു്,
കണ്ണിന്റെ ഭംഗിയെക്കുറിച്ച് അന്നയും റസൂലും എന്ന സിനിമയിൽ ഷഹബാസ് അമൻ പാടിയ വരികൾ ആണ്. കണ്ണിന്റെ സൗന്ദര്യം അതെ പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. ഒരു വ്യക്‌തിയുടെ മനസ്‌ അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
ആതെ രണ്ടു കണ്ണുകൾ, ലേക ജീവികൾക്ക് ദൈവം തന്ന എറ്റവും വലിയ വരദാനം, കണ്ണില്ലാത്ത, കാഴ്ച്ച ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കു.
കഥ പറയുന്ന കണ്ണുകള്‍, പേടമാന്‍ മിഴികള്‍, താമരപൂ മിഴികള്‍ എന്നിങ്ങനെ കണ്ണുകളുടെ ഭംഗിയെ വര്‍ണിക്കാന്‍ മലയാളത്തില്‍ അസംഖ്യം മനോഹരമായ ഉപമകളുണ്ട് ഒരുപാട് കവിതകൾ കൂടാതെ സിനിമ പാട്ടുകൾ അങ്ങനെ എന്തെല്ലാം.

മുഖത്ത് ആദ്യം കാണുന്നത് കണ്ണ് തന്നെയാണ്. അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും. കണ്ണിന് ഒരാളുടെ മുഖത്തെ ഭാവം അറിയാന്‍ സാധിക്കുന്നു. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള ക്ഷീണം തോന്നിയാല്‍ അത് പെട്ടെന്ന് തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. കണ്ണിന്റെ സൗന്ദര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.
പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്.

ജീവികളിലെ ഏറ്റവും ലളിതമായ കണ്ണിനു പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ മാത്രമുള്ള കഴിവു മാത്രമേയുള്ളൂ. കുറച്ചുകൂടെ സങ്കീർണ്ണമായ കണ്ണുകളുള്ള ജീവികൾക്ക്‌‍ നിറം, ആകാരംഎന്നിവ വേർതിരിച്ചറിയാനുള്ള കഴിവുകളുണ്ട്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളിൽ രണ്ട്‌ കണ്ണുകളാണുള്ളത്‌, ഇവ രണ്ടും ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കത്തക്ക ദ്വിദൃഷ്ടി(ബൈനോകുലർ)ശക്തിയുള്ളവയാണ്‌. മീൻ, പരാദങ്ങൾ എന്നിവയ്ക്കും ഈ കഴിവുണ്ട്‌. ഓന്ത്, മുയൽ തുടങ്ങിയ ജീവികളിൽ രണ്ടുകണ്ണുകളും വെവ്വേറെ ദൃശ്യങ്ങളാണ്‌ സംവേദനം ചെയ്യുന്നത്‌. മനുഷ്യന്റേതുപോലെ ത്രിമാനമായ‌ ദൃശ്യങ്ങൾ ഇവയ്ക്കുണ്ടാവുന്നില്ല.
രാത്രീഞ്ചരരായ ജീവികളുടെ കണ്ണിൽ റോഡ് കോശങ്ങളുടെ എണ്ണം വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ട് അവയ്ക്ക് രാത്രിയിൽ കാഴ്ച്ചശക്തിയും കൂടുതലായിരിക്കും. മൂങ്ങ പകൽ പുറത്തിറങ്ങാത്തതിനാൽ അതിന്റെ കണ്ണിൽ കോൺകോശങ്ങൾ തീരെ ഉണ്ടാവാറില്ല.

ഒരാനയെ കാണുന്നു.
ചെവികൾ രണ്ടു ആട്ടാതെ തുമ്പിക്കൈയ്യും വാലും ചലിപ്പിക്കാതെയാണ്‌ കരിവീരന്റെ നിൽപ്‌. കണ്ണു രണ്ടും ചിമ്മി ഉറക്കം തൂങ്ങി നിൽക്കുന്ന അതിനു എന്തോ അസുഖം ഉണ്ടെന്നുറപ്പ്‌. കാരണം ആരോഗ്യമുള്ള ഒരാന അതിന്റെ ചെവികൾ മുന്നിലേക്കും പിന്നിലേക്കും എപ്പോഴും ആട്ടും. തുമ്പിക്കൈ കൊണ്ടു മണ്ണുവാരി ദേഹത്തിടുക, എന്തെങ്കിലും ഒടിച്ചു തിന്നുകൊണ്ടിരിക്കുക. എന്നിവയൊക്കെ ആരോഗ്യമുള്ള ആനയുടെ ലക്ഷണങ്ങൾ തന്നെ ഇതിലൊന്നും താൽപര്യമില്ലാതെ തീറ്റയും വെള്ളവും എടുക്കാതെ നിന്നാൽ അസുഖമുണ്ടെന്നു തീർച്ച.

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, ആന എന്ന വലിയ മൃഗം, മറ്റുള്ള മൃഗങ്ങളുമായി താരതമ്മ്യം ചെയ്യുമ്പോൾ ശരീരപ്രകൃതി അനുസരിച്ച് ആനയുടെ കണ്ണുകൾ വളരെ ചെറുതും.
‘ഹോ..എന്തൊരു വലുപ്പമാണ് ഈ ആനക്ക്. വലിയ ചെവി, മൂക്ക് ..കാലുകള്‍, വാല് ..നീണ്ട് വെളുത്ത കൊമ്പുകള്‍ , പക്ഷെ കണ്ണ് മാത്രം കുഞ്ഞുത്. ‘സാധാരണ നമ്മൾ മറ്റുള്ളവര്‍ക്കും അങ്ങിനെയാണ് ആനയെ വിശദീകരിച്ചു കൊടുത്തത്.

ആനയുടെ കാഴ്ചശക്തി അത്ര പോരാ എന്നാണ് പൊതുവേ പറയുന്നത് .പക്ഷേ, കേൾവി ശക്തിയും മണം പിടിക്കാനുള്ള കഴിവും അപാരമാണ്.
കണ്ണിനു പ്രധാനമായും രണ്ടു നിറം.
• നാരായണ പക്ഷിയുടെ നിറം
• തേൻ നിറം
• രണ്ടും അത്യുത്തമംലക്ഷണ പ്രകാരം ആനയുടെ കണ്ണിനു തകരാർ ഉണ്ടായാൽ ഉടമസ്ഥന്റെ ഭാര്യക്ക്‌ അസുഖം ഉണ്ടാകും എന്ന് ശാസ്ത്രം പറയുന്നത്,എത്രത്തോളം സത്യമാണെന്ന് അറിയില്ല.
ആനയുടെ കണ്ണുകൾ ചെറിയ വസ്തുക്കൾ പോലും വലുതായി കാണാന്‍ കഴിയുന്നതും ആന അതു ചെറുതായി കണ്ടിരുന്നെങ്കിലും ജ്ഞാനിയായ വ്യക്തിയുടെ പ്രത്യേകത ആണത്. ചെറിയവരിലും മഹത്വം കാണണമെന്നതാണ്. ജ്ഞാനിയുടെ നേത്രങ്ങൾ ആനയുടെ കണ്ണുകൾ പോലെയാണ്.
അരത്തോട്ടി കൊണ്ട് പാപ്പാന് കണ്ണില്‍ തൊടാം. മുഴുത്തോട്ടി കൊണ്ട് ആനയുടെ നഖത്തില്‍ വരെ തൊടാനാകും. ആനയുടെ കണ്ണിന്റെ തടത്തിന്‌ അക്ഷി കുടം എന്ന് പറയും, അവിടെ കുത്തുകയോ തോണ്ടുകയോ, തല്ലുകയോ ചെയതാൽ കണ്ണിന്റെ വ്യാദി ഫലംകണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടും.
ആഫ്രിക്കന്‍ ആനകളുടെ കണ്ണുകള്‍ താരതമ്യേന വലുതാണ്‌ ഇന്ത്യൻ ആനകളെ അപേക്ഷിച്ചു്.മനുഷ്യൻ കണ്ണു ചെറിയന്നതു പോലെ ആനകൾക്കും കണ്ണുകൾ ചൊറിയാറുണ്ട്, അതിന് സാധാരണ തുമ്പിക്കൈ ആണ് ഉപയോഗിക്കുന്നത്.

കടുത്ത ഉഷ്ണക്കാറ്റില്‍ ആനകളുടെ തൊലി വരളുകളും കണ്ണുകളില്‍ നിന്നും വെള്ളം വരുവാനും സാധ്യത കൂടുതലാണ് പല ആനകള്‍ക്കും ഇതുപോലെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.തുറസ്സായസ്ഥലത്ത് ആനയെ തളച്ചാല്‍ വൈകാതെ അന്ധത ബാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. പലപ്പോഴും മരങ്ങളുടെ ഇല മാത്രമേ ഇവയെ തളച്ചിരിക്കുന്നിടത്ത് ചലിക്കുന്നതായുണ്ടാകൂ. അവയിലേയ്ക്ക് സ്ഥിരമായി നോക്കാന്‍ ആന എപ്പോഴും കണ്ണുകള്‍ മുകളിലേയ്ക്ക് ഉയര്‍ത്തും.
തുടര്‍ച്ചയായി ഇങ്ങനെ നില്‍ക്കുമ്പോള്‍ കണ്ണുകളില്‍ സൂര്യപ്രകാശം ഏല്‍ക്കാനിടയാകും. ഇതേത്തുടര്‍ന്ന് കണ്ണുകള്‍ വെള്ളാരംകല്ലുപോലെ ആകാൻ സധ്യത കൂടുതലാണ്. കാലക്രമത്തില്‍ അന്ധത വരാനും ഉടയുണ്ട്. അടുത്തിടെ ഒരു ഉല്‍സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ചില ആനകള്‍ക്ക് വെള്ളാരംകണ്ണുകളാണെന്ന്്കണ്ടെത്തിയിരുന്നു.വെള്ളിക്കണ്ണ്‌, തിമിരം എന്നിവയാണ്‌ കേരളത്തിലെ ആനകളിൽ കൂടുതലും കണ്ടുവരുന്ന രോഗങ്ങൾ
ഇത് ഒരു പത്രത്തിൽ വായിച്ചുളള അറിവാണ്.
…ഹാരിസ് നൂഹൂ….

Author: Haris Noohu