പിടിയാനയ്ക്ക് വേണ്ടി കണ്ടംപാറയിൽ കൊമ്പന്മാരുടെ പോരാട്ടം പരിക്കേറ്റ ആന പുഴയിൽ

Angry Male Elephants Fight Over Females

ലോകം ഉണ്ടായ കാലം മുതൽ നമുക്ക് അറിയാം ഇണക്കു വേണ്ടി ഒരു പാട് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ടായിക്കോണ്ടിരിക്കുന്നു. അടുത്ത സമയത്ത് ഇതുപോലെയുള്ള ഒരു സംഭവത്തിന്റെ പേരിൽ നമ്മുടെ ഒരു സഹോദരിയെ ചുട്ടുകരിച്ച കഥ വരെ നമ്മൾ കണ്ടു കേട്ടു . അതു മാത്രമോ ഇണയുടെ പേരിലുള്ള യുദ്ധങ്ങളെക്കുറിച്ച് പുരാണങ്ങളിൽ വരെ ഒരു പാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ ബലിയാടായി സ്വന്തം ജീവൻ വരെ നഷ്ടപ്പെട്ട ഒരു പാടു് സംഭവകഥകളും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടായികൊണ്ടിരിക്കുന്ന. ഇപ്പോഴിതാ ഇണക്കു വേണ്ടിയുള്ള രണ്ട് ആനകളുടെ വഴക്കാണ് നമ്മൾ ഇവിടെ അറിയാൻ പോകുന്നത്.ഇവിടെ ഇണ ആരുടെ ആണെന്നുള്ളതാണ് ഇവരുടെ ഇടയിലെ വഴക്കിനു കാരണം.വികാരവിചാരങ്ങൾ മനുഷ്യനു മാത്രമല്ല, ലോകത്തുള്ള എല്ലാ ജീവാ ജാലങ്ങൾക്കു മുണ്ട് എന്നുള്ളതാണ് നാം മനസ്സിലാക്കേണ്ടത്.ഇവിടെ ഒരു പക്ഷെ നമുക്ക് ആനകളുടെ സൈക്കോളജി അറിയില്ലല്ലോ, എന്തായാലും കഥ വായിക്കുക.

പൂയംകുട്ടിക്ക് സമീപം കണ്ടംപാറ ഭാഗത്തെ കാട്ടിലെ പുഴയോരത്താണ് പിടിയാനയ്ക്ക് വേണ്ടിയുള്ള കൊമ്പന്മാരുടെ പോരാട്ടം നടക്കുന്നത്. പൂയംകുട്ടി പുഴയുടെ അക്കരെ ഇക്കരെ നിന്നിരുന്ന ആനകളാണ് പുഴയിലിറങ്ങി കൊമ്പു കോർത്തത്. ആനക്കൂട്ടവും സമീപത്ത് തമ്പടിച്ചിട്ടുണ്ട്. ആനകൾ കുത്ത് കൂടുന്നത് കാണാൻ എത്തിയവരെ വനപാലകർ മടക്കിയയച്ചു. കുത്തുകൂടിയ കൊമ്പന്മാരിൽ ഒന്നിന് പരിക്കേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്ന് റേഞ്ച് ഓഫീസർ എസ്. രാജൻ പറഞ്ഞു.

ഏതാനും വർഷം മുമ്പ് പന്തപ്രയിലെ ആദിവാസികൾ താമസിച്ചിരുന്ന കണ്ടൻപാറ പുഴയോരത്തിന് ഏതാനും മീറ്റർ മാറിയാണ് വമ്പന്മാരുടെ കൊമ്പുകോർക്കൽ. വ്യാഴാഴ്ച രാത്രിയാണ് വനപാലകർ വിവരം അറിയുന്നത്. പുഴയോരത്ത് അന്തിയുറങ്ങിയ ആദിവാസികൾ ഘോരമായ ചിന്നംവിളിയും ശബ്ദവും കേട്ട് നോക്കിയപ്പോഴാണ് ആനകളുടെ ഏറ്റുമുട്ടൽ കണ്ടത്. സംഭവം അറിഞ്ഞ് വെള്ളിയാഴ്ച എത്തിയ വനപാലകർക്ക് അടുത്തേക്ക് ചെല്ലാൻ സാധിച്ചില്ല. ആദിവാസികളാണ് അടുത്തുചെന്ന് സ്ഥിതിഗതികൾ ബോധ്യപ്പെട്ടത്. പരിക്ക് നിസ്സാരമെന്നാണ് ആദിവാസികൾ വനപാലകരെ അറിയിച്ചത്.

പരിക്കേറ്റ ആന പുഴയിൽ നിൽക്കുകയാണ്. ആനയ്ക്ക് ചികിത്സ ലഭ്യമാക്കുകയെന്നത് എളുപ്പമാവില്ല. കാട്ടാനകൾ ഏറെയുള്ള ഭാഗമാണിവിടം. ആനകൾ ഇണചേരുന്ന കാലഘട്ടമാണിത്. ഈ സമയത്ത് കൊമ്പനാനകൾ തമ്മിലുള്ള ഏറ്റുമുട്ടലും പതിവാണ്. ആഴ്ചകൾക്കുള്ളിൽ രണ്ട് ആനകളെ കുത്തേറ്റ് ചരിഞ്ഞനിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയിരുന്നു. തുണ്ടം വനത്തിലും പൂയംകുട്ടി വനത്തിലുമാണ് ആനകളുടെ ജഡം കണ്ടത്. ഇപ്പോൾ പരിക്കേറ്റനിലയിൽ കണ്ടെത്തിയ ആനയുടെ കുത്തേറ്റ മറ്റൊരു ആന വനത്തിനുള്ളിലുണ്ടാകുമെന്നും സംശയിക്കുന്നുണ്ട്. ഇവിടേയ്ക്ക് ആളുകൾ പ്രവേശിക്കുന്നത് വനംവകുപ്പ് കർശനമായി തടഞ്ഞിട്ടുണ്ട്. മദം പൊട്ടി നിൽക്കുന്ന അവസ്ഥയിലുള്ളതു കൊണ്ട് ആന ആക്രമണകാരിയാവാനും സാധ്യതയേറെയാണ്.
കടപ്പാട്:

തിടമ്പിനു വേണ്ടി…നൂഹൂ…

Author: Haris Noohu