ആനമലയിലെ ആനകളുടെ സാഹസിക കഥകൾ

0 849

Get real time updates directly on you device, subscribe now.

മുതുമല മൂർത്തി.. ഒരു കാലത്ത് e4elephant പരിപാടിയിലൂടെ മലയാളികൾക്ക് ഹരം പകർന്ന ആന കേമൻ.. തമിഴ്നാട്-കർണ്ണ
ാടകാ അതിർത്തിയിൽ പ്രശ്നം സൃഷ്ടിച്ചിരുന്ന ഒറ്റയാൻ.. പൊതുജനവധം ഹരമാക്കിയ ആനയെ തുരത്താൻ നിയോഗിക്കപ്പെട്ട കുങ്കിസേനാതലവൻ ഐ.ജി,.. വീരപ്പൻറ വിഹാരരംഗമായ സത്യമംഗലം കാടുകളിൽ ആണ് സംഭവം.. ആദ്യ ശ്രമമായതിനാൽ ആനയെകുറിച്ച് ആർക്കും അറിവില്ലായിരുന്നു.. ആദിവാസികൾ പറഞ്ഞ അറിവുവെച്ച് സാധനം ഒരു പിടിയാണ്.. ഇന്നോളം പിഴക്കാത്ത അനുഭവസമ്പത്തുളള കലീം, നഞ്ചൻ, കപിൽദേവ്, ഭാരി, സുജയ് എന്നിവർ കൂടെ.. കമാൻറർ ഇൻ ചീഫ് എന്നു പറഞ്ഞാപോര.. ആനയെ തിരഞ്ഞുകണ്ടെത്തുന്നതിൽ അതി വിധഗ്ദനാണ്, ഒപ്പം പാകൻ(പാപ്പാൻ) മനസ്സിൽ കാണുന്നത് മാനത്തുകാണുന്ന, മറ്റുകുങ്കികളുടെ മനസ്സറിയുന്ന ഒന്നാന്തരം നേതാവാണ് ഐ.ജി. ലക്ഷ്യം നേടാൻ ഉൾക്കാടുകളിലും, ആനക്കൂട്ടത്തിലും കയറിപോകാൻ മടിക്കാത്ത ഉറച്ച ആന.. ലക്ഷ്യം നേടുമെന്ന ശുഭപ്രതീക്ഷകളോട
െ കാടുകയറിയ ടീം 4 ദിവസത്തിന് ശേഷം കർണ്ണാടകാ മേഖലയിലെ ഉൾക്കാട്ടിൽ ആനയെ കണ്ടു.. നല്ല ആരോഗ്യമുളള ഒരു ഒത്ത പിടിയാന.. മുൻഗണന ഒന്നുമില്ലാതെ കലീമും, നഞ്ചനും പണിതുടങ്ങി.. കൂർത്ത, ബലിഷ്ഠമായ കൊമ്പിന് നഞ്ചൻ കേറികുത്തി.. (കൊമ്പുപ്രയോഗത്തിൽ അഗ്രഗണ്യനാണ് നഞ്ചൻ) ആദ്യകുത്തിന് കാട്ടാന ടീമിനുനേരേ തിരിഞ്ഞു.. ഒരസ്സല് മൊതല്, ബുൾഡോസർപോലെ പാഞ്ഞിടിച്ചു.. നഞ്ചൻ ഇരുന്നു.. അപ്പോഴേക്കും കലീം ചങ്ങലവാരി അടിച്ചു.. പിന്നെ ആന കലീമിന് നേരേയായി.. അനുഭവങ്ങളുടെ പാതയിൽ ഒരിക്കലും പകക്കാത്ത പഴണിയണ്ണൻ വരെ പകച്ച നിമിഷം.. എല്ലാകണക്കുകൂട്
ടലും ഊഹാപോഹങ്ങളും തെറ്റിച്ചുകൊണ്ട് അവർ തിരിച്ചറിഞ്ഞു.. അത് പിടിയല്ല.. രണ്ടു കൊമ്പൻമാരുടെ വീര്യമുളള മോഴയാണ്.. അതും മദപ്പാടിൽ.. ഒരു നിമിഷത്തിൻറ പിഴവിൽ പഴണിയണ്ണനെ ആന അടിച്ചിട്ടു.. അപകടം മണത്തറിഞ്ഞ ഐ.ജി പാഞ്ഞെത്തി ആനയെ വട്ടം പിടിച്ചു.. 9.4 പൊക്കമുളള ആ കൂട്ടത്തിലെ പ്രധാനിയായ ഐ.ജി യുടെ ആ പ്രയോഗം കാട്ടാന പ്രതീക്ഷിച്ചില്ല ആ ഒരൊറ്റ നിമിഷം മതിയായിരുന്നു കലീമിൻറ 2മത് പ്രയോഗത്തിന്.. പക്ഷെ മോഴയുടെ കരുത്ത് അവരെ തളർത്തികളഞ്ഞു.. ആനകേമരായ ഐ.ജിയേയും, കലീമിനേയും 20-25മിനിറ്റോളം നേരിട്ടെതിർത്ത ആന ഒടുവിൽ പിന്തിരിഞ്ഞു..(കലീമിനോട് 10 മിനിട്ടിൽ കൂടുതൽ നേരിട്ടെതിർക്കുന്ന ആനയെ ജീവനോടെ വിടാറില്ല എന്നതാണ് രീതി) ഐ.ജി എന്ന നായകൻറ അവസാന ഉദ്യമമായിരുന്നു അത്.. ഏതാനും മാസങ്ങൾകഴിഞ്ഞ് ക്യാമ്പിന് സമീപത്തെ കാട്ടിൽവെച്ച് കലീമിൻറ ആക്രമണത്തിൽ ഐ.ജി കൊല്ലപ്പെട്ടു.. പിന്നേയും 7വർഷങ്ങൾക്ക് ശേഷമാണ് മൂർത്തിയെന്ന പേരിട്ട ആ പഴയ മോഴയെ (23ആളെ കൊന്നശേഷം) ജീവനോടെ പിടികൂടിയത്.. പിന്നെ നല്ലനടപ്പിൻറ പാതയിലായ ആനയെ മുതുമലയിലെത്തിച
്ച് പരിചരിച്ചപ്പോഴും കാവലായി കലീമും ഉണ്ടായിരുന്നു.. കലീമിൻറ നേരിടലിൽ നിന്ന് രക്ഷപ്പെട്ട അപൂർവ്വം ആനകളിൽ ഒരുത്തനാണ് മൂർത്തി.. ഇന്നും മൂർത്തിക്ക് ആരോഗ്യക്ഷയമില്ലെന്നാണ് അറിവ്.. കുങ്കിപണി പഠിച്ച ആന ഇന്ന് കൊമ്പൻമാരേക്കാൾ കേമനാണത്രേ..!
ആനമലയിലെ ഓരോ ആനക്കുമുണ്ട് ഇത്തരം സാഹസിക കഥകൾ..

Get real time updates directly on you device, subscribe now.

Comments
Loading...